Monday, March 2, 2009

അസസ് സ്മാര്‍ട്ട് ഫോണ്‍ വിപണിയിലേക്ക്








തയ്‌വാനിലെ പ്രമുഖ സെല്‍ഫോണ്‍ നിര്‍മ്മാണ കമ്പനിയായ അസസ് പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കി. അസസ് പി835 എന്ന് പേരിട്ടിരിക്കുന്ന പുതിയ സെറ്റ് വിന്‍ഡോസ് മൊബൈല്‍ 6.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. 800X480 സ്ക്രീന്‍ ഡിസ്പ്ലേയുള്ള സെറ്റിന് 3.5 ഇഞ്ച് വലിപ്പമുണ്ട്. അഞ്ച് മെഗാപിക്സല്‍ ക്യാമറയുള്ള സിസ്റ്റത്തില്‍ കീബോര്‍ഡ് സ്ക്രീനിലാണ് സജ്ജീകരിച്ചിരിക്കുന്നത്.നാല് ജി ബി സ്ഥിരമെമ്മറിയുള്ള സെറ്റില്‍ എസ് ഡി എച്ച് സി കാര്‍ഡുകള്‍ ഉപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കാവുന്നതാണ്. ഇതിനു പുറമെ, 288 എംബി റാമില്‍ പ്രവര്‍ത്തിക്കുന്ന സിസ്റ്റത്തില്‍ എ-ജി പി‌ എസ്, വിഫി, ഒപേര്‍ മൊബൈല്‍ ബ്രൌസര്‍, ബ്ലൂടൂത്ത് 2.0, യു എസ് ബി പോര്‍ട്ട് 2.0 എന്നിവയെല്ലാം ലഭ്യമായിരിക്കും. അതേസമയം പുതിയ സിസ്റ്റം എന്ന് വിപണിയില്‍ ലഭ്യമാകും എന്നതിനെക്കുറിച്ചോ വില സംബന്ധിച്ച വിശദാംശങ്ങളോ അസസ് പുറത്തുവിട്ടിട്ടില്ല.

No comments:

Post a Comment