Monday, August 16, 2010

സുരക്ഷാ ഭീഷണി: ത്രീജി നിര്‍ത്തിവെയ്ക്കും

സാങ്കേതിക ലോകത്തെ ഏറ്റവും പുതിയ ട്രന്റാ‍യ ത്രീജി സേവനം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു. വിവിധ ടെലികോം സേവനദാതാക്കളുടെ ത്രീജി സേവനം രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണിത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ടെലികോം മന്ത്രാലയത്തിന്‌ ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജമ്മുകാശ്മീരില്‍ ത്രിജി സേവനം ഇപ്പോള്‍ ലഭ്യമാക്കരുതെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാണ കമ്പനിയായ റിമ്മുമായി ടെലികോം മന്ത്രാലയം ചര്‍ച്ച നടത്തുന്നതിനിടെയാണ്‌ ത്രീജി സേവനം തല്‍ക്കാലം നിര്‍ത്തിവെയ്ക്കാന്‍ നിര്‍ദ്ദേശിച്ചത്‌. ത്രീജി സെറ്റുകള്‍ വഴി കൈമാറ്റം ചെയ്യുന്ന വിവരങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും നിയമം അനുവദിക്കുന്ന വിവരങ്ങള്‍ ചോര്‍ത്താനും ഇപ്പോള്‍ കഴിയുന്നില്ലെന്നാണ് പരാതി. ബ്ലാക്ബറി ഡേറ്റകളില്‍ ടെലികോം മന്ത്രാലയത്തിന്‌ നിയന്ത്രണമില്ലാത്തതാണ്‌ ഇതിന്‌ കാരണം.

കശ്മീര്‍ പോലുള്ള തന്ത്രപ്രധാന സ്ഥലങ്ങളില്‍ ഇത്തരം സേവനം ലഭ്യമാകുന്നത്‌ രാജ്യ സുരക്ഷയ്ക്ക്‌ ഭീഷണിയാണെന്നും ടെലികോം സെക്രട്ടറി പി ജെ തോമസ് അയച്ച കത്തില്‍ വ്യക്തമാക്കുന്നു. ഇന്റര്‍നെറ്റ്‌, ഇമെയില്‍, വോയിസ്‌ ചാറ്റ്‌, വോയിസ്‌ ഓവര്‍ ഇന്റര്‍നെറ്റ്‌ പ്രോട്ടോകോള്‍, വീഡിയോ കോള്‍ തുടങ്ങി അത്യാധുനിക സേവനങ്ങളാണ്‌ ത്രീജി സ്മാര്‍ട്ട് സെറ്റുകളില്‍ ലഭ്യമാക്കുന്നത്‌.

പതിനഞ്ച്‌ ലക്ഷം ത്രീജി കണക്‍ഷനുകളാണ്‌ ബി എ സ്‌ എന്‍ എല്‍ ഇതുവരെ നല്‍കിയിട്ടുള്ളത്‌. മഹാനഗര്‍ ടെലികോം നിഗം ലിമിറ്റഡിന്‌ നാലു ലക്ഷം വരിക്കാരുമുണ്ട്‌. സ്വകാര്യ കമ്പനികള്‍ക്കുള്ള ത്രീജി സ്പെക്ടം ലേലത്തിലൂടെ 67,700 കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാരിന്‌ ലഭിച്ചത്
India may temporarily ban BlackBerry services | സുരക്ഷാ ഭീഷണി: ത്രീജി നിര്‍ത്തിവെയ്ക്കും

No comments:

Post a Comment