
ഇലക്‌ട്രോണിക്ക് ഉല്‍പന്നങ്ങളുടെ നിര്‍മ്മാണ വിതരണ ഭീമന്‍മാരായ ആപ്പിളിന്റെ കഴിഞ്ഞ വര്‍ഷത്തെ ലാഭം 1.61 ബില്ല്യന്‍ ഡോളര്‍. ആഗോളസാമ്പത്തിക മാന്ദ്യത്തില്‍പ്പെട്ട് പല കമ്പനികളും തകര്‍ച്ചയുടെ വക്കില്‍ എത്തി നില്‍ക്കുമ്പോഴാണ് ആപ്പിളിന്റെ ഈ റിക്കോഡ് നേട്ടം. ഡിസംബര്‍ മാസം വരെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ ലാഭം നേടിയിരിക്കുന്നത്.കമ്പനിയുടെ മൊത്ത വരുമാനത്തിലും ഉയര്‍ച്ചയുണ്ടായുട്ടുണ്ട്. 10.17 ബില്ല്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആപ്പിള്‍ മൊത്തത്തില്‍ നടത്തിയിരിക്കുന്നത്. ഇതില്‍ തന്നെ 46 ശതമാനവും നടന്നിരിക്കുന്നത് അന്താരാഷ്ട്ര വാണിജ്യത്തിലൂടെയാണ്. ഈ കാലയളവില്‍ 2,524,000 മക്കിന്റോഷ് കമ്പ്യൂട്ടറുകള്‍ ആപ്പിള്‍ വിറ്റഴിച്ചിട്ടുണ്ട്. 4,363,000 ഐ പോഡുകളാണ് ആപ്പിള്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ചത്.
പ്രിയ സ്നേഹിതാ..
ReplyDeleteനല്ല ഉദ്ദേശ ശുദ്ധിയെ അഭിനന്ദിക്കുന്നു.
ഉപകാരപ്രദമായ പലതരം വിവരങ്ങള്‍ സുഹൃത്തിന്‍റെ ബ്ലോഗില്‍ ഉണ്ട്.
പിന്നെ യാത്ര..
മുന്നോട്ടുള്ള ലക്ഷ്യം എപ്പോഴും സുവ്യക്തവും വഴികള്‍ സുഗമമവും ചിന്തകള്‍ സുതാര്യവും ആയാല്‍ എപ്പോഴും ആനന്ദത്തിലായിരിക്കാം. അപ്പോള്‍ കഠിന ദുഃഖങ്ങളും വലിയ സന്തോഷങ്ങളും ഒരു പോലെ ആസ്വദിക്കാം..
try to be a realistic, rather than a romantic..
ഭാവുകങ്ങള്‍..