Wednesday, January 21, 2009
244 സൈറ്റുകള്‍ ചൈന തടഞ്ഞു
അശ്ലീല ഘടകങ്ങള്‍ ഉള്‍പ്പെടുത്തിയതിന് പുതിയ 224 വെബ്‌സൈറ്റുകളെക്കൂടി ചൈന കഴിഞ്ഞയാഴ്ച നിരോധിച്ചു. ചൈനയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ ആണ് ഈ വിവരം വെളിപ്പെടുത്തിയത്. ഇതോടെ അശ്ലീല വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതിന് രാജ്യത്ത് നിരോധിക്കപ്പെട്ട സൈറ്റുകളുടെ എണ്ണം എഴുന്നൂറിലധികമായി. നിരോധിക്കപ്പെട്ട പല സൈറ്റുകളും രജിസ്റ്റര്‍ ചെയ്യാത്തവയും ലൈംഗിക വിവരങ്ങളുടെ പ്രസിദ്ധീകരണത്തില്‍ പാലിക്കേണ്ട നിയമങ്ങള്‍ ലംഘിക്കുന്നവയുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇലക്ട്രോണിക് മധ്യമങ്ങളിലൂടെയുള്ള അശ്ലീല പ്രചരണങ്ങള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ കഴിഞ്ഞ ഒരു മാസമായി കര്‍ശന നടപടികള്‍ സ്വീകരിച്ചുവരികയാണ്. മൊബൈല്‍ ഫോണ്‍ ഗെയിമുകളും ഓണ്‍ലൈന്‍ ഗെയിമുകളും റേഡിയോ പ്രോഗ്രാമുകളും നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സദാചാര വിരുദ്ധവും സാമൂഹ്യ വിരുദ്ധവുമായ കാര്യങ്ങള്‍ സൈറ്റിലോ ബ്ലോഗുകളിലോ ഉള്‍പ്പെടുത്താതിരിക്കാന്‍ പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെല്ലാം സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ടിന്നമാന്‍ സ്ക്വയര്‍ സംഭവത്തിന്‍റെ ഇരുപതാം വാര്‍ഷികമാണ് കമ്യൂണിസ്റ്റ് സര്‍ക്കാരിന്‍റെ പുതിയ നീക്കങ്ങള്‍ക്ക് പിറകിലെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment