
മൊബൈലുകള്‍ പ്രചാരം വര്‍ദ്ധിക്കാന്‍ മുഖ്യകണ്ണിയായ ബ്ലൂടുത്ത് ഇപ്പോള്‍ ഇതാ നമ്മള്‍ ധരിക്കുന്ന കണ്ണടകളിലും വരുന്നു, സ്പോര്‍ട്സ് വെയറായ മനോഹരമായ കണ്ണടകളുടെ അറ്റത്താണ് കണ്ണടയിലെ ബ്ലൂടുത്തുകള്‍ ഘടിപ്പിച്ചിരിക്കുന്നത്. കസ്റ്റമേഴ്സിന് ഉപയോഗിക്കാന്‍ ലളിതവും മികച്ച ശബ്‌ദ വ്യക്തതയുമുള്ള ഈ ബ്ലൂടുത്ത് കണ്ണട ട്രൈ-സ്പെക്സ് എന്ന കമ്പനിയാണ് വിപണിയിലെത്തിക്കുന്നത്.മികച്ച മ്യൂസിക് പ്ലെയര്‍ അനുഭവത്തിന് അനുയോജ്യമായ രീതിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കണ്ണടയുടെ അറ്റത്തായി രണ്ടരികിലും യഥേഷ്‌ടം കുറുക്കുകയും നീട്ടുകയും ചെയ്യാവുന്ന രീതിയില്‍ രണ്ട് സ്പീക്കറുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. ഈ സ്പീക്കറുകള്‍ ചെവിക്ക് പിന്നിലൂടെ യഥേഷ്ടം നീട്ടി ചെവിയില്‍ തിരുകി വയ്ക്കാവുന്നതാണ്. ബ്ലൂടുത്ത് മൊബൈല്‍ ഉപയോക്താക്കള്‍ക്ക് കണ്ണടയും ബ്ലൂടുത്തും പ്രത്യേകം പ്രത്യേകം ഉപയോഗിക്കേണ്ടതില്ല. ട്രൈ സ്പെക്സ് സണ്‍ ഗ്ലാസുകള്‍ക്ക് കമ്പനി വാഗ്ദാനം ചെയ്യുന്ന സവിശേഷതകള്‍:1. ഹാന്‍ഡ്ഫ്രീ വോയിസ് കോളിംഗ്, വോയിസ് ഡയലിംഗ്2. ചുറ്റുപാടുമുള്ള അനാവശ്യ ശബ്‌ദങ്ങള്‍ ശല്യമാകാത്ത രീതിയില്‍ തീര്‍ത്ത ഡൈനാമിക് ശബ്‌ദ സവിശേഷത.3. മികച്ച ഗുണമേന്മയുള്ള ഇയര്‍ ബാരല്‍ സ്പീക്കറുകള്‍4. കണ്ണടയുടെ കാലുകളില്‍ മ്യൂസിക് പ്ലയര്‍, കോളുകള്‍ എന്നിവ നിയന്ത്രിക്കാനുള്ള ബട്ടണുകള്‍5. വിവിധ വര്‍ണത്തിലും മികച്ച തരം ഫാഷനിലും കണ്ണടകള്‍ ലഭ്യമാണ്.6. ബ്ലൂടുത്ത് 2.0+ഇഡിആര്‍ പിന്തുണയ്ക്കുന്നു.
No comments:
Post a Comment