Thursday, January 22, 2009

ബി.എസ്‌.എന്‍.എല്‍ വളരുന്നു


സംസ്ഥാനത്ത് ഏഴുലക്ഷം പുതിയ മൊബൈല്‍ കണക്ഷനുകള്‍ കൂടി നല്‍കുമെന്ന് ബി.എസ്‌.എന്‍.എല്‍ കേരള സര്‍ക്കിള്‍ മാര്‍ക്കറ്റിങ്‌ വിഭാഗം ജനറല്‍ മാനേജര്‍ അമിത്‌ മിശ്ര അറിയിച്ചു. സംസ്ഥാനത്ത് 3 ജി സര്‍വീസ്‌ നല്‌കുന്നതിനായി 3 ജി മൊബൈല്‍ ഉപകരണങ്ങള്‍ക്ക്‌ ബി.എസ്‌.എന്‍.എല്‍ ഓര്‍ഡര്‍ നല്‌കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.കണക്ഷനോടൊപ്പം 1499 രൂപയ്‌ക്ക്‌ നോക്കിയ കളര്‍ ഹാന്‍ഡ്‌സെറ്റ്‌ (നോക്കിയ 1208 റെഡ്‌) കൂടി നല്‌കുന്ന പദ്ധതി നോക്കിയയുമായി ചേര്‍ന്ന്‌ ബി.എസ്‌.എന്‍.എല്‍ ആവിഷ്‌കരിച്ചിട്ടുണ്ട്‌. ഈ കണക്ഷനില്‍ 1500 രൂപയുടെ സൗജന്യ സംസാരമൂല്യം നല്‌കുക വഴി ഹാന്‍ഡ്‌സെറ്റിന്‍റെ ചെലവ്‌ 15 മാസം മുതല്‍ രണ്ടുവര്‍ഷം വരെ കാലയളവു കൊണ്ട്‌ തിരിച്ചുകിട്ടും. ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ബ്രോഡ്‌ബാന്‍ഡ്‌ സേവനങ്ങള്‍ കേരള സര്‍ക്കിളില്‍ വൈ മാക്‌സ്‌ സാങ്കേതികവിദ്യയിലൂടെ നല്‌കിത്തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രധാന നഗരങ്ങളെയും ദേശീയ, സംസ്ഥാന പാതകളെയും ഉള്‍പ്പെടുത്തുന്ന 450 ടവറുകള്‍ സ്ഥാപിക്കാനാണ് പദ്ധതി.

No comments:

Post a Comment