
ഒടുവില്‍ ടച്ച്‌സ്‌ക്രീന്‍ ബ്ലാക്ക്‌ബെറി ഫോണും ഇന്ത്യയിലെത്തി. വൊഡാഫോണാണ് ഇത് ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് എത്തിക്കുന്നത്. ജനുവരി 15 മുതല്‍ വൊഡാഫോണിന്‍റെ തെരഞ്ഞെടുത്ത ഔട്ട്‌ലെറ്റുകളില്‍ നൂതന സാങ്കേതികതയുപയോഗിക്കുന്ന ഈ ഫോണ്‍ ലഭ്യമാവും. 27,990 രൂപയാണ് ഇതിന് വിലയിട്ടിരിക്കുന്നത്.‘വിനോദവും വിവരവും ആശയവിനിമയവും ഇനി വിരല്‍ത്തുമ്പില്‍’ എന്നാണ് ബ്ലാക്ക്‌ബെറിയുടെ മുദ്രാവാക്യം. ബ്ലാക്ക്‌ബെറി രംഗത്തെ അതികായന്‍മാരായ റിസര്‍ച്ച് ഇന്‍ മോഷനുമായി(റിം) സഹകരിച്ചാണ് ബ്ലാക്ക്‌ബെറി സാങ്കേതികത വോഡാഫോണ്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ബ്ലാക്ക്‌ബെറി സ്റ്റോം സ്മാര്‍ട്ട്‌ഫോണ്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്പ്രധാനപ്പെട്ട ആപ്ലിക്കേഷനുകളെല്ലാം ഈ ഫോണില്‍ ഉണ്ടായിരിക്കുമെന്ന് അറിയുന്നു. സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് സൈറ്റായ ഫേസ്‌ബുക്ക്, വിന്‍ഡോസ് ലൈവ് മെസഞ്ചര്‍, ഗൂഗിള്‍ ടോക്ക്, യാഹൂ മെസഞ്ചര്‍, ഫ്ലിക്കര്‍ ഫോട്ടോ അപ്‌ലോഡര്‍ എന്നിവ ഈ ആപ്ലിക്കേഷനുകളില്‍ ചിലതാണ്.ഒരു ആപ്ലിക്കേഷനില്‍ നിന്ന് പുറത്തുകടക്കാതെ തന്നെ, ഒരു കമ്പ്യൂട്ടറില്‍ എന്ന പോലെ, മറ്റൊരു ആപ്ലിക്കേഷന്‍ തുറക്കാന്‍ കഴിയുമെന്നത് ഈ ഫോണിന്‍റെ പ്രത്യേകതകളില്‍ ഒന്നാണ്. മറ്റ് സവിശേഷതകള്‍ -3.25 ഇഞ്ച് ഹൈ റസല്യൂഷന്‍ കളര്‍ ഡിസ്പ്ലേ3.2 മെഗാപിക്സല്‍ ക്യാമറ1 ജിബി ഓണ്‍ബോര്‍ഡ് മെമ്മറി സംഭരണി3.5 എം.എം. സ്റ്റീരിയോ ഹെഡ്‌സെറ്റ് ജാക്ക്ബ്ലൂടൂത്ത് സ്റ്റീരിയോ ഓഡിയോ പ്രോഫൈല്‍3ജി നെറ്റ്‌വര്‍ക്കുകള്‍ 6 മണിക്കൂര്‍ ടോക്ക് ടൈം തരുന്ന ബാറ്ററിബ്ലാക്ക്‌ബെറി ഇന്‍റര്‍നെറ്റ് സേവനംമീഡിയാ പ്ലെയര്‍മൈക്രോസോഫ്റ്റ് ഡോക്യുമെന്‍റുകള്‍ ചിട്ടപ്പെടുത്താനുള്ള സോഫ്റ്റ്‌വെയര്‍മൊബൈല്‍ സേവന ദാതാക്കളായ എയര്‍ടെല്‍ ഈ മാസം ആദ്യം തന്നെ ബ്ലാക്ക്‌ബെറി സേവനം ഇന്ത്യയില്‍ ആരംഭിച്ചിരുന്നു. ഫ്ലിപ്പ് ഫോണാണ് എയര്‍ടെല്‍ പുറത്തിറക്കിയത്. എയര്‍ടെല്‍ ബ്ലാക്ക്‌ബെറി പേള്‍ ഫ്ലിപ്പ് 8220 ഫോണിന്‍റെ വില 21,990 രൂപയാണ്.
No comments:
Post a Comment