
മുന്‍നിര സാങ്കേതിക സേവന കമ്പനികളില്‍ ഒന്നായ ഐബിഎമ്മിന് സാമ്പത്തിക പ്രതിസന്ധി പ്രശ്നമാകുന്നില്ല. ലോകത്തെ ഒട്ടുമിക്ക കമ്പനികളിലും പിരിച്ചുവിടല്‍ ഒരു സാധാരണ സംഭവമാവുമ്പോള്‍ ഐബിഎം ഇതാ പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു!ലോവയില്‍ പുതിയൊരു കമ്പ്യൂട്ടര്‍ സപ്പോര്‍ട്ട് കേന്ദ്രം തുറക്കുന്നതിലൂടെയാണ് ഐബിഎം മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമാവുന്നത്. പുതിയ കേന്ദ്രത്തില്‍ 1300 തൊഴിലവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.പുതിയ കേന്ദ്രത്തില്‍ നിന്ന് അമേരിക്കയിലെ ഐബിഎം ഉപയോക്താക്കള്‍ക്ക് പിന്തുണ ഉറപ്പാക്കുകയാണ് ലക്‍ഷ്യം. കമ്പ്യൂട്ടറുകള്‍ക്കും സോഫ്റ്റ്വെയറുകള്‍ക്കുമുള്ള പിന്തുണയാവും ഇവിടെ നിന്ന് നല്‍കുക.തൊഴിലാളികളെ ഈ വര്‍ഷം അവസാനം മുതല്‍ നിയമിച്ചു തുടങ്ങും. അടുത്തവര്‍ഷം അവസാനത്തോടെ 1300 തൊഴിലാളികള്‍ക്കും ജോലി ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കമ്പനിയധികൃതര്‍ പറഞ്ഞു. മിഷിഗണ്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് ഒരു പുതിയ സോഫ്റ്റ്‌വെയര്‍ സംരഭം ആരംഭിക്കുമെന്ന് കമ്പനി ചൊവ്വാഴ്ച വെളിപ്പെടുത്തിയിരുന്നു. ഇതിലൂടെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ 1500 തൊഴില്‍ അവസരങ്ങള്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്.
No comments:
Post a Comment